ബാപ്പുജി

നമ്മൾക്കുണ്ടൊരു മുത്തച്ഛൻ

നന്മയെഴുന്നൊരു മുത്തച്ഛൻ

നമ്മുടെ നാടിനു സ്വാതന്ത്ര്യം

നേടിത്തന്നൊരു മുത്തച്ഛൻ!

അടിയും വെടിയും കൂസാതെ,

അടിപിടികൂടാൻ പോവാതെ,

അടിമച്ചങ്ങല പൊട്ടിക്കാൻ

പാടുകൾ പെട്ടു മുത്തച്ഛൻ!

നല്ലതുമാത്രം ചെയ്യാനും

നല്ലവരായിത്തീരാനും

വഴികാണിച്ചു മുത്തച്ഛൻ

‘ബാബ ​‍ുജി’ യെന്നൊരു മുത്തച്ഛൻ!

Generated from archived content: nurse1_mar26_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English