അരുതേ അരുതേ ചങ്ങാതികളേ
അരുമ മരങ്ങൾ മറുക്കരുതേക്ക
കായും കനിയും നമ്മൾക്കേകും
കനകമരങ്ങൾ മുറിക്കരുതേ!
പച്ചപ്പൂങ്കുട വിടർത്തി നിൽക്കും
കൊച്ചുമരങ്ങൾ മുറിക്കരുതേ
കുളിരും തണലും നമ്മൾക്കേകും
കുളിർമരമയ്യോ! വെട്ടരുതേ.
കിളികൾക്കെല്ലാം വീടായ് മാറും
തളിർമരമിനിയും വെട്ടരുതേ
നമ്മുടെ ജീവനു താങ്ങായ് നില്‌ക്കും
അരുമ മരങ്ങൾ മുറിക്കരുതേ!
Generated from archived content: nurse1_jun10_11.html Author: sippi-pallippuram