കല്ലുവെച്ച നുണ

ചക്കരമാവിൻ കൊമ്പത്തിന്നൊരു

ചക്ക വിളഞ്ഞതറിഞ്ഞില്ലേ?

ചക്ക പറിച്ചു മുറിച്ചപ്പോഴൊരു

കാക്ക പറന്നതറിഞ്ഞില്ലേ?

കാക്കച്ചിറകടിമൂലം വലിയൊരു

കാറ്റുണ്ടായതറിഞ്ഞില്ലേ?

കാറ്റിൽപ്പെട്ടിട്ടാലും മാവും

കടയൊടു വീണതറിഞ്ഞില്ലേ?

ആലും മാവും ചേർന്നിട്ടൊടുവിലൊ-

രാത്‌മാവായതറിഞ്ഞില്ലേ?

Generated from archived content: nurse1_jan21_11.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here