കുട്ടൻഃ മീശവിറപ്പിച്ചോടിപ്പോകും
കണ്ടൻപൂച്ചേ ചങ്ങാതീ
ആരാരെപ്പിടികൂടാനായി-
പ്പായുന്നൂ നീ ദൂരേക്ക്?
പൂച്ചഃ ചട്ടിക്കുള്ളിലെ മത്തിപൊരിച്ചത്
തട്ടിയെടുത്തൊരു മൂഷികനെ
തൊണ്ടിയൊടൊപ്പം പിടികൂടാനായ്
പായുകയാണേ ചങ്ങാതീ !
Generated from archived content: nurse1_feb24_11.html Author: sippi-pallippuram