ഞങ്ങൾക്കുണ്ടൊരു മാണിക്യൻ
കിങ്ങിണി കെട്ടിയ മാണിക്യൻ!
തള്ളപ്പയ്യിൻ വിളി കേട്ടാൽ
തുള്ളിച്ചാടും മാണിക്യൻ!
വാരുകുലുക്കും മാണിക്യൻ
പാലുകുടിക്കും മാണിക്യൻ!
‘ഹുംബേ’ യെന്നു കരഞ്ഞിട്ട്
‘ചടുപടെ’ യോടും മാണിക്യൻ!
ഞങ്ങൾക്കുണ്ടൊരു മാണിക്യൻ
കിങ്ങിണി കെട്ടിയ മാണിക്യൻ!
പുള്ളിയുടുപ്പും പൂവാലും
ഉള്ളവനാണീ മാണിക്യൻ!
Generated from archived content: nurse1_dec24_08.html Author: sippi-pallippuram