തലയിൽ വെള്ള ക്യാപ്പുണ്ട്
വെളുത്ത പുത്തനുടുപ്പുണ്ട്
ചുണ്ടിൽ നല്ലൊരു ചിരിയുണ്ട്
വെള്ളപ്രാവിൻ ഗമയുണ്ട്.
ഇതാണു നമ്മുടെ നേഴ്‌സമ്മ
സ്‌നേഹം പകരും നേഴ്‌സമ്മ
വേദന തിന്നും രോഗികളെ
ശുശ്രൂഷിക്കും നേഴ്‌സമ്മ!
കൃത്യതയോടെ മരുന്നെല്ലാം
നിത്യം നൽകും നേഴ്‌സമ്മ
രാവും പകലും നമ്മൾക്കായ്
സേവനമരുളും നേഴ്‌സമ്മ!
Generated from archived content: nurse1_dec17_09.html Author: sippi-pallippuram