മുച്ചക്രത്തിൽ പായുന്നോൻ
മുക്കറയിട്ടു കുതിക്കുന്നോൻ
മുന്നിലൊരാളെ കണ്ടെന്നാൽ
മുറവിളികൂട്ടിയകറ്റുന്നോൻ.
മൂളിമുരണ്ടുനടക്കുന്നോൻ
ആളെക്കേറ്റിയിറക്കുന്നോൻ
നെറ്റിയിലൊറ്റക്കണ്ണുള്ളോൻ
ചുറ്റിയടിച്ചുകറങ്ങുന്നോൻ!
Generated from archived content: nurse1_aug30_10.html Author: sippi-pallippuram