ആനമലയിലൊരുണ്ണി പിറന്നേ
ആനക്കറുമ്പിയ്‌ക്കൊരുണ്ണി പിറന്നേ
ആരോമലുണ്ണിയെ കണ്ണാലെകാണാൻ
ആനകൾ ചുറ്റിലും വന്നു നിരന്നേ!
ആനക്കിടാത്തനെ താരാട്ടുപാടാൻ
അമ്മയ്‌ക്കുമച്ഛനും വല്ലാത്തമോഹം
ആനക്കറുമ്പിയും കൊമ്പനുംകൂടി
തുമ്പിക്കരം കോർത്തു തൊട്ടിലുണ്ടാക്കി
ആരോമലുണ്ണിയെ തൊട്ടിലിലേറ്റി
ആലോലമങ്ങവർ താരാട്ടുപാടി
ആനക്കുടുംബത്തിലാനന്ദപൂരം
ആനമലയിലൊരാറാട്ടുപൂരം.
Generated from archived content: nadan-jan15-05.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English