പാവം ചെണ്ട

കുണ്ടുണ്ണിമാരാര്‌

ചെണ്ടയെടുത്തു

ചെണ്ടതൻ മണ്ടയ്‌ക്ക്‌

രണ്ടുകൊടുത്തു.

‘ഡിണ്ടകം ഡിണ്ടകം’

ചെണ്ട കരഞ്ഞു

മണ്ടന്റെ മാതിരി

ചെണ്ട പിടഞ്ഞു!

ചെണ്ടയ്‌ക്ക്‌ നിത്യവും

മണ്ടയ്‌ക്ക്‌ കൊട്ട്‌,

കുണ്ടുണ്ണിമാരാർക്ക്‌

നോട്ടിന്റെ കെട്ട്‌!

Generated from archived content: kuttinadanpattu_nov04_05.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here