കണ്ടോ നെയ്യപ്പം!

വാനിൽക്കണ്ടോ നെയ്യപ്പം

തേനൂറുന്നൊരു നെയ്യപ്പം

രാവിൽ ചുട്ടൊരു നെയ്യപ്പം

മധുരച്ചക്കര നെയ്യപ്പം!

അപ്പം തട്ടിയെടുക്കാനായ്‌

കപ്പം കുപ്പം തിന്നാനായ്‌

പമ്മിപ്പമ്മി വരുന്നുണ്ടേ

കളളിപ്പൂച്ചകൾ മേഘങ്ങൾ!

Generated from archived content: kuttinadan_may26_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English