പൊന്നോണപ്പുലരി

കേരളത്തിന്റെ കെയക്കു പാകത്ത്‌

പുലരി പൂക്കിണല്ലോ

പുലരിപ്പെണ്ണിന്റെ വരവുകണ്ടിട്ട്‌

കടലെരക്കിണല്ലോ!

തിന്തിമി തിമി – തിന്തിമി തിമി

തെയ്യന്നം – തിന്താരോ!

തിന്തിമി തിമി – തിന്തിമി തിമി

തെയ്യന്നം – തിന്താരോ!

പൊന്നോണത്തിന്റെ പുലരി നമ്മടെ

പൊരക്കു മുന്നിലെത്തി.

നെറഞ്ഞ കാകളും കനിയും നമ്മടെ

പൊരക്കു മുന്നിലെത്തും

തിന്തിമി തിമി – തിന്തിമി തിമി

തെയ്യന്നം – തിന്താരോ

തിന്തിമി തിമി- തിന്തിമി തിമി

തെയ്യന്നം – തിന്താരോ

Generated from archived content: kuttinadan_jan20_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here