അരുമകൾ ഞങ്ങടെ പൂന്തോട്ടം
അറിവു തരുന്നൊരു പൂന്തോട്ടം
അതിമോഹനമാം പൂന്തോട്ടം
വിദ്യാലയമാം പൂന്തോട്ടം!
വിനയം വിളയും പൂന്തോട്ടം
വിജയം വിതറും പൂന്തോട്ടം
സ്‌നേഹം പകരും പൂന്തോട്ടം
വിദ്യാലയമാം പൂന്തോട്ടം!
നന്മകൾ പൂക്കും പൂന്തോട്ടം
തിന്മകൾ നീക്കും പൂന്തോട്ടം
വിദ്യാർത്ഥികളുടെ പൂന്തോട്ടം
വിദ്യാലയമാം പൂന്തോട്ടം!
Generated from archived content: kuttinadan_aug5_06.html Author: sippi-pallippuram