അറതൊറ-മുറിതൊറ

മനക്കലെ ചെറക്കാ നീ

ചുമടെത്രയെടുക്കും?

മനക്കലെ പറക്കുഞ്ഞാൻ

ഇരുപത്തഞ്ചെടുക്കും

മനക്കലെ ചെറുക്കാനീ

എവിടക്കൊണ്ടേറക്കും?

മനക്കലെ പടിഞ്ഞാറെ

പടിക്കക്കൊണ്ടെറക്കും.

അറതൊറ-മുറിതൊറ

പടിഞ്ഞാറെ-പടിതൊറ

പറയെട്‌-മൊറമെട്‌

പയറെല്ലാമളക്കാം.

പറവീ-പടിതൊറ

പടിഞ്ഞാറെ-പടിതൊറ

പറയെട്‌-മൊറമെട്‌

പയറെല്ലാമളക്കാം!

Generated from archived content: kuttinadan1_sept23_05.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here