പോസ്റ്റമ്മാവന്‍

കാക്കിക്കോട്ടും പാന്റുമണിഞ്ഞി-
ട്ടെത്തുന്നല്ലോ പോസ്റ്റമ്മാവന്‍!

കാലന്‍കുടയും തോള്‍സഞ്ചിയുമാ-
യെത്തുന്നല്ലോ പോസ്റ്റമ്മാവന്‍!

കത്തും പണവും പാഴ്‌സലുമൊക്കെ-
ക്കൊണ്ടു വരുന്നു പോസ്റ്റമ്മാവന്‍!

പലപല വീടുകള്‍ കയറിയിറങ്ങും
പാവത്താനാം പോസ്റ്റമ്മാവന്‍!

Generated from archived content: kuttikavita2_june29_13.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English