പാണ്ടന്‍ പൂച്ചയ്‌ക്കെന്നെ തിന്നാന്‍
പണ്ടേ കൊതിയാണ് !
പാത്തും പങ്ങിയുമെപ്പോഴുമെന്നെ-
ക്കാത്തു നടപ്പാണ്!
‘മ്യാവൂ മ്യാവൂ’ കേട്ടലുടനേ
മണ്ടിയൊളിക്കും ഞാന്‍.
ഉണ്ടക്കണ്ണുകള്‍ കണ്ടാലുടനെ
കുണ്ടിലൊളിക്കും ഞാന്‍!
Generated from archived content: kuttikavita1_june29_13.html Author: sippi-pallippuram