കുഞ്ഞമ്മാവൻ വന്നപ്പോൾ
കുഞ്ഞിനു കിട്ടീ നെയ്യപ്പം
കുഞ്ഞിക്കുട്ടനു വട്ടേപ്പം
കുഞ്ഞിക്കണ്ണനു കളളപ്പം
‘കപ്പം കുപ്പം’ വായിലൊതുക്കീ-
ട്ടപ്പംതിന്നവർ കൈകൊട്ടി.
വായനനിർത്തി, കൊതിയോടവരുടെ
വായിൽ നോക്കിയിരുന്നു ഞാൻ.
വായിൽനോക്കിയെനിക്കും കിട്ടീ
തുടയിൽ ചൂടൻ നുളളപ്പം!
Generated from archived content: kutti1_june12_08.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English