കണ്ടൻപൂച്ചയോട്‌

തെണ്ടിനടക്കും കണ്ടൻപൂച്ചേ

നിന്നുടെ മണ്ടയുടയ്‌ക്കും ഞാൻ.

ഉറിയിൽ വെച്ചൊരു തേങ്ങാമുറിയും

കറിയും കട്ടു മുടിച്ചില്ലേ?

കാച്ചിയ പാലും കട്ടിതൈരും

നക്കിത്തോർത്തി മുടിച്ചില്ലേ?

അച്ഛനുവെച്ചൊരു പായസവും നീ

അപ്പടി തിന്നു രസിച്ചില്ലേ?

Generated from archived content: kandanpucha.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here