കല്ലും വീട്ടിലെ ഞണ്ടേ
——————-
കല്ലും വീട്ടിലെ ഞണ്ടേ
കല്യാണത്തിനു പോണ്ടേ?
താലീം മാലേം വേണ്ടേ?
തട്ടും മുട്ടും വേണ്ടേ?
തണ്ടിൽക്കേറിപ്പോണ്ടേ?
തപ്പും തകിലും വേണ്ടേ?
മത്തൻ കറിയും വേണ്ടേ?
പുത്തൻ മുണ്ടും വേണ്ടേ“
കരിവള – കുറിവള
—————-
കരിവള-കുറിവള-ശംഖുവള
തട്ടാൻ കൊട്ടിപ്പണിത വള
നെല്ലും വരമ്പേ പോയ വള
നെല്ലോല തട്ടി മുറിഞ്ഞ വള
ഉണ്ണൂലി കണ്ടു കൊതിച്ച വള
കണ്ണാടി നോക്കിയണിഞ്ഞ വള
കൊച്ചീലെയച്ചീടെ കൊച്ചു വള
തേവരെക്കണ്ടു തൊഴുത വള!
Generated from archived content: kallum_veedu.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English