എല്ലൻ ചെല്ലൻ കുട്ടപ്പൻ
എട്ടെല്ലുള്ളൊരു കുട്ടപ്പൻ
കുതിരകൾ രണ്ടുണ്ടെന്നാലും
കുതിരപ്പുറമേ കേറില്ല!
വട്ടൻ കുട്ട കുട്ടപ്പൻ
ഒറ്റക്കാലൻ കുട്ടപ്പൻ
മറ്റുള്ളോരുടെ തോളത്ത്
കേറിയിരിക്കും കുട്ടപ്പൻ!
എല്ലൻ ചെല്ലൻ കുട്ടപ്പൻ
എട്ടെല്ലുള്ളൊരു കുട്ടപ്പൻ
വില്ലൻ നമ്മുടെ കുട്ടപ്പൻ
ചൊല്ലുവിനേതീ കുട്ടപ്പൻ
ഉത്തരം ഃ കുട
Generated from archived content: kadamkatha1_july7_07.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English