പൊൻതട്ടാനാശാൻ

പൊന്നും കൊണ്ടു വരുന്നുണ്ടല്ലോ

പൊൻതട്ടാനാശാൻ!

ഇരുട്ടിലൂടെ പമ്മി നടക്കും

പൊൻതട്ടാനാശാൻ!

പൊന്തക്കാട്ടിലൊളിച്ചു കളിക്കും

പൊൻതട്ടാനാശാൻ!

ഇതിലേ വന്നിട്ടതിലേപോകും

പൊൻതട്ടാനാശാൻ!

വളയും തളയും പണിയാറില്ലീ-

പ്പൊൻതട്ടാനാശാൻ!

ആരെന്നോതുക പൊന്നുണ്ണികളേ

പൊൻതട്ടാനാശാൻ!

Generated from archived content: kadam_sept1_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here