കുത്താത്തകാള

കൊമ്പുരണ്ടുളെളാരു-കൊച്ചുകാള

കൊമ്പുകുലുക്കാത്ത-കൊച്ചുകാള

മണികെട്ടിപ്പായുന്ന-കൊച്ചുകാള

നടുറോട്ടിലോടുന്ന-കൊച്ചുകാള!

ആരെച്ചുമക്കുന്ന-കൊച്ചുകാള

ആരെയും കുത്താത്ത-കൊച്ചുകാള

കാൽച്ചവിട്ടേൽക്കുന്ന-കൊച്ചുകാള

ചൊല്ലുവിനിക്കാള-ഏതുകാള?

ഉത്തരംഃ സൈക്കിൾ

Generated from archived content: kadam_july21_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here