ആരാണീ വിരുതൻ?

വലിയൊരു മൊട്ടത്തലയുണ്ട്‌

മെലിഞ്ഞുണങ്ങിയ മെയ്യുണ്ട്‌

മെയ്യിൽ ചിത്രപ്പണിയുണ്ട്‌

കയ്യിലെടുത്താൽ ‘ഗമ’യുണ്ട്‌

തനിച്ചിരുന്നാൽ മിണ്ടില്ല;

മിണ്ടാൻ വായിൽ നാവില്ല

മെയ്യിൽ തൊട്ടുതലോടുമ്പോൾ

അയ്യാ! നല്ലൊരു പാട്ടുണ്ട്‌!

വലിയൊരു മൊട്ടത്തലയുണ്ട്‌

മെലിഞ്ഞുണങ്ങിയ മെയ്യുണ്ട്‌

ആരാണാരാണീ വിരുതൻ

ഇവനുടെ നാമം പറയാമോ?

ഉത്തരം ഃ മണിവീണ

Generated from archived content: kadam1_may8_08.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here