നാടൻ പാട്ടുകൾ

ആശയുണ്ടെങ്കിൽ

കേശവാ നിനക്ക്‌ ദോശതിന്നാ-

നാശയുണ്ടങ്കിലാശാന്റെ

മേശ തുറന്ന്‌ കാശെടുത്ത്‌

കാശിപ്പോയി ദോശ വാങ്ങി-

പ്പശി തീർക്കെടാ കേശവാ!

മാറിരി ഞണ്ടേ

തൈതിനംതാരോ-തൈതിനംതാരോ

തൈതിനം-തൈതിനം-തൈതിനംതാരോ

കല്ലേലിരിക്കണ കല്ലോരി ഞണ്ടേ

കല്ലേന്നൊട്ടപ്പുറം മാറീരി ഞണ്ടേ

തൈതിനംതാരോ- തൈതിനംതാരോ

തൈതിനം-തൈതിനം-തൈതിനംതാരോ

കല്ലേലിക്കണ്ടത്തിലാളെറങ്ങട്ടെ

കല്ലേന്നൊട്ടപ്പുറം മാറീരി ഞണ്ടേ!

തൈതിനം താരോ-തൈതിനം താരോ

തൈതിനം-തൈതിനം-തൈതിനം താരോ!

കല്ലേലിക്കണ്ടം വെതക്കട്ടെ ഞണ്ടേ

കല്ലേന്നൊട്ടപ്പുറം മാറീരി ഞണ്ടേ!

കീരി-കീരി-കിണ്ണം താ

കീരി കീരി കിണ്ണം താ

കിണ്ണത്തിലിട്ട്‌ കിലുക്കിത്താ!…

കല്ലും മുളളും നീക്കിത്താ

കല്ലായിപ്പാലം കടത്തിത്താ!…

മുല്ലപ്പൂക്കള്‌ നുളളിത്താ

മല്ലിപ്പൂക്കള്‌ ചൂടിത്താ

പാക്കഞ്ഞിയിത്തിരി കോരിത്താ

തേങ്ങാപ്പൂളു നുറുക്കിത്താ!

നുറുക്കിത്താ!.. നുറുക്കിത്താ!..

Generated from archived content: asayundenkil.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here