വാനരപ്പട

കാശിയില്‍ വച്ച് ഒരു ദിവസം സ്വാമി വിവേകാനന്ദന് ഒരു ഇടവഴിയിലൂടെ പോകേണ്ടി വന്നു വഴിയുടെ ഒരു ഭാഗത്ത് മതിലും‍ മറുഭാഗത്ത് കുളവുമായിരുന്നു . ആ പരിസരം വാനരന്മാരുടെ ആവാസകേന്ദ്രമാണ്. ആ വഴിയിലൂടെ സ്വാമിജി കടന്നു പോകുമ്പോള്‍ വാനരന്മാര്‍ കാലുപിടിച്ചു വലിച്ചും ഒച്ചവച്ച് ബഹളമുണ്ടാക്കിയും സ്വാമിജിയെ സാമാന്യത്തിലധികം കഷ്ടപ്പെടുത്തി. അവയുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ സ്വാമിജി ഓടാന്‍ തുടങ്ങി. കുരങ്ങന്മാര്‍ പിന്നാലെ എത്തി കടിക്കാനും മാന്താനും തുടങ്ങി .രക്ഷാമാര്‍ഗം കാണാതെ സ്വാമിജി വലഞ്ഞു. എന്തു ചെയ്യേണ്ടു എന്നറിയാതെ നോക്കി നിന്നു . ആ സന്ദര്‍ഭത്തില്‍ ഒരപരിചിതന്‍ അകലെ നിന്നു വിളിച്ചു പറഞ്ഞു

” ദുഷ്ടന്മാരെ എതിരിടു”

ഇതു കേട്ടപ്പോള്‍ സ്വാമിജി ധൈര്യമവലംബിച്ച് പെട്ടന്നു തിരിഞ്ഞു നിന്നു കുരങ്ങന്മാരെ നേരിട്ടു. അപ്പോള്‍ കുരങ്ങന്മാര്‍ പിന്തിരിഞ്ഞോടി. ഇതില്‍ നിന്നും ഒരു പാഠം പഠിച്ചു ഏതു പ്രതിസന്ധിയിലും ധൈര്യത്തോടെ എതിരിടുക വിജയം കൈവരും. ദുര്‍ബലര്‍ക്ക് ഒരിക്കലും വിജയം കൈവരികയില്ല. ഭയം വിഷമതകള്‍ അജ്ഞത എന്നിവയെ ധൈര്യപൂര്‍ വം നേരിടണം അപ്പോള്‍‍ നമുക്ക് വിജയമുണ്ടാകും.

നിര്‍ഭയത്വം സ്വായത്തമാക്കാന്‍ മനുഷ്യന്‍ തന്നിലുള്ള ആത്മീയ ശക്തിയെ വളര്‍ത്തിയെടുക്കണം.

Generated from archived content: vivekananda8.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here