നരേന്ദ്രന്റെ വീടിനടുത്ത ഒരു ജിംനേഷ്യം ഉണ്ടായിരുന്നു അവിടെ പോയി നരേന്ദ്രന്‍ വ്യായാമം ചെയ്യാറുണ്ട്. കായികാഭ്യാസം നരേന്ദ്രനു ഇഷ്ടപ്പെട്ട വിനോദമായിരുന്നു. ഒരു ദിവസം കൂട്ടുകാരുമൊത്ത് ജിംനേഷ്യത്തില്‍ ഒരു ഊഞ്ഞാല്‍ കെട്ടാന്‍ തീരുമാനിച്ചു .
അവര്‍ ഊഞ്ഞാല്‍ കെട്ടിക്കൊണ്ട് നിന്നപ്പോള്‍ അതുവഴി പോയ ഒരു ഇംഗ്ലീഷ് നാവികന്‍ കുട്ടികളെ സഹായിക്കുവാന്‍ ചെന്നു കുട്ടികളും നാവികനുമൊരുമിച്ച് ഊഞ്ഞാല്‍ കെട്ടി
അപ്പോള്‍ ഒരു മരക്കഷണം കൈതട്ടി നാവികന്റെ തലയില്‍ വന്നിടിച്ചു. തലപൊട്ടി രക്തം ഒഴുകി. രക്തം കണ്ട് കുട്ടികള്‍ പകച്ചു നിന്നു. നരേന്ദ്രനു യാതൊരു കുലുക്കവുമുണ്ടായില്ല. തന്റെ ഷര്‍ട്ട് ഊരി വലിച്ചു കീറി നാവികന്റെ തലയിലെ മുറിവു കെട്ടി. അയാളുടെ അടുത്തിരുന്നു വീശി അയാളെ ആശ്വസിപ്പിച്ചു. വേദന കുറഞ്ഞപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് കുറെ രൂപ പിരിച്ചെടുത്ത് അയാള്‍ക്ക് കൊടുത്തു. ആശുപത്രിയില്‍ പോകുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
അപകട സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ സഹായികുവാനും മനസാന്നിദ്ധ്യം നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കുവാനുമുള്ള കഴിവ് നരേന്ദ്രനുണ്ടായിരുന്നു.
Generated from archived content: vivekananda7.html Author: sathyan_thannipuzha