ഹുക്കാവലി

നരേന്ദ്രന്റെ അച്ഛന്‍ വിശ്വനാഥ് ദത്ത സമര്‍ത്ഥനയായ ഒരു വക്കീലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട കക്ഷികള്‍ വക്കീലിന്റെ വീട്ടില്‍ വരാറുണ്ട്. അന്നത്തെ ആചാരമനുസരിച്ച് ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ഹുക്കകള്‍ ( പുകക്കുഴലുകള്‍ ) സ്വീകരണമുറിയില്‍ വച്ചിരുന്നു. ഓരോ ജാതിക്കാര്‍ക്കും നിര്‍ദ്ദേശിച്ചിരിക്കുന്ന ഹുക്ക മാത്രമെ എടുത്ത് വലിക്കാവൂ എന്നാണു നിയമം. കക്ഷികളായി വരുന്നവര്‍ ആ നിയമം ലംഘിച്ചിരുന്നില്ല.

ബലനായത്കൊണ്ട് നരേന്ദ്രനു ഇതിലെന്തോ പന്തികേടുണ്ടന്നു തോന്നി. ആ കുട്ടി ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ചിരുന്നു . ഒരു ദിവസം ആ കുട്ടി ഓരോ ഹുക്കയും എടുത്ത് വലിച്ചു നോക്കി. ജാതിഭേദമൊന്നും അതില്‍ കണ്ടില്ല . ജാതിവ്യത്യാസങ്ങള്‍ക്കു പിന്നിലുള്ള അര്‍ത്ഥമില്ലായ്മ നരേന്ദ്രന്‍ തിരിച്ചറിഞ്ഞു.

നരേന്ദ്രന്റെ ഈ പ്രവൃത്തികള്‍ കണ്ട് അച്ഛന്‍ വഴക്കു പറഞ്ഞു. അപ്പോള്‍‍ നരേന്ദ്രന്‍ അച്ഛനോടു പറഞ്ഞു ” ജാതി നിയമങ്ങള്‍ തെറ്റിച്ചാല്‍ എന്തു സംഭവിക്കുമെന്നു നോക്കുകയായിരുന്നു ഞാന്‍ ” ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ചിരുന്ന ബാലനാണു പില്‍ക്കാല‍ത്ത് ലോകാരാധ്യനായി തീര്‍ന്ന സ്വാമി വിവേകാനന്ദന്‍.

Generated from archived content: vivekananda6.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English