നരേന്ദ്രന്റെ വീട്നടുത്ത് ഒരു വലിയ മരമുണ്ടായിരുന്നു ഈ മരത്തില്‍ കയറി നരേന്ദ്രനും കൂട്ടുകാരും കളിക്കുക പതിവായിരുന്നു . തല കീഴായി തൂങ്ങി ഊഞ്ഞാലാടുന്ന വിനോദത്തില്‍ കുട്ടികള്‍ ഏര്‍പ്പെട്ടു നരേന്ദ്രന്റെയും കൂട്ടുകാരുടേയും ഇഷ്ടപ്പെട്ട വിനോദമായിരുന്നു ഇത്. കുട്ടികളുടെ വികൃതിയും ബഹളവും സഹിക്കവയ്യാതായപ്പോള്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു മരത്തിന്റെ ഉടമസ്ഥന്‍ കുട്ടികളെ വിളിച്ചു പറഞ്ഞു ” ഈ മരത്തില്‍ ഭയങ്കരനായ ഒരു പിശാച് വസിക്കുന്നുണ്ട് പിശാചിനു ദേഷ്യം വന്നാല്‍ മരത്തില്‍ കയറുന്നവരുടെ കഴുത്ത് ഞെരിച്ചു കൊല്ലും നിങ്ങള്‍ മരത്തില്‍ കയറി കളിക്കേണ്ട കളി മതിയാക്കി വീട്ടില്‍ പോകൂ ”
പിശാചിന്റെ കഥ കേട്ട കുട്ടികള്‍ കളി അവസാനിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയി. നരേന്ദ്രന്‍ മാത്രം പോയില്ല. മരത്തിന്റെ ഉടമസ്ഥന്‍ പോയപ്പോള്‍ നരേന്ദ്രന്‍ മരത്തില്‍ കയറി വീണ്ടും ഊഞ്ഞാലാടാന്‍ തുടങ്ങി.
മരമുടമയുടെ കഥ വിശ്വസിച്ച കൂട്ടുകാരെ വിഢികള്‍ എന്നു വിളിച്ചു. പിശാചിനെ ഒന്നു നേരിട്ടു കാണാമെന്നു കരുതി കൂടുതല്‍ ബഹളം വച്ച് ആടിക്കളിച്ചു.
വളരെ നേരം പിശാചിനെ കാത്തിരുന്നു. പക്ഷെ കണ്ടില്ല. അവസാനം കളി നിര്‍ത്തി ഉടമസ്ഥന്റെ വാക്കുകളുടെ പൊള്ളത്തരം കൂട്ടുകാര്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തു . കൂട്ടുകാരെ ഇതുപോലുള്ള അന്ധ വിശ്വാസങ്ങളില്‍ നിന്നും പിന്തീരിപ്പിച്ചു.
നരേന്ദ്രന്‍ ഏതൊരു കാര്യവും അന്വേഷിച്ച് സത്യം കണ്ടെത്താന്‍ ശ്രമിച്ചു. ഈ സത്യാന്വേഷണ സ്വഭാവം ജന്മസിദ്ധമായി ലഭിച്ച അത്ഭുത കഴിവാണ്.
ധീരനും ധിഷണാശാലിയുമായ ഈ നരേന്ദ്രനാണ് പില്‍ക്കാലത്ത് സ്വാമി വിവേകാനന്ദന്‍ എന്ന യുഗാവതാരപുരുഷന്‍.
Generated from archived content: vivekananda4.html Author: sathyan_thannipuzha
Click this button or press Ctrl+G to toggle between Malayalam and English