നരേന്ദ്രന്‍ മാതാപിതാക്കളോട് അതിരറ്റ സ്നേഹബഹുമാനമുണ്ടായിരുന്നു അമ്മ മകനെ പുരാണകഥകള്‍ മഹാഭാരതകഥകള്‍ എന്നിവ പറഞ്ഞു കേല്‍പ്പിച്ചു . ചെറുപ്പം മുതല്‍ ഈ തരം കഥകള്‍ കേട്ടു വളര്‍ന്ന നരേന്ദ്രന്റെ മനസ്സില്‍ സന്മാര്‍ഗ്ഗ ബോധം വളര്‍ന്നു പില്‍ക്കാലത്ത് സ്വജീവിതത്തില്‍ ഈ കഥകളും കഥാപുരുഷന്മാരും വഴിയും വഴികാട്ടികളുമായി
ദാനശീലം ചെറുപ്പത്തിലേ ഈ കുട്ടിക്ക് ഉണ്ടായിരുന്നു സന്യാസിമാരോട് ബഹുമാനവും ആദരവും ഉണ്ടായി ഒരു ദിവസം ഒരു വസ്ത്രമെടുത്ത് ഒരു ഭിക്ഷക്കാരന്‍ ദാനം ചെയ്തു ഭിക്ഷക്കാരന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചു കണ്ടു നിഉന്ന വര്‍ കുട്ടിയില്‍ നിന്നു വസ്ത്രം സ്വീകരിച്ചതിനു ഭിക്ഷക്കാരനെ വഴക്കു പറഞ്ഞു
ഇതുകേട്ട നരേന്ദ്രന്‍ ചൊടിച്ചു കൊണ്ടു ചോദിച്ചു ‘’ നിങ്ങള്‍ അയാളെ എന്തിനാണു വഴക്കു പറയുന്നത് ഞാന്‍ ഭിക്ഷകൊടുത്താല്‍ സ്വീകരിക്കുവാനുള്ള അവകാശം അയാള്‍ക്കുണ്ട് സാധുക്കളെ വേണ്ട വിധം സഹായിക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ചുമതലയാണ്.
Generated from archived content: vivekananda2.html Author: sathyan_thannipuzha