ഏകാഗ്ര ചിന്ത

വിശ്വനാഥദത്തന്റെയും പത്നി ഭുവനേശ്വരിദേവിയുടേയും പുത്രനായി 1863 ജനുവരി 12 -ആം തീയതി നരേന്ദ്രനാഥദത്തന്‍ ജനിച്ചു . കല്‍ക്കത്തയിലെ ( കൊല്‍ക്കത്ത) പ്രസിദ്ധമായ ഒരു കുടുംബത്തിലാണ് ഈ കുട്ടി ജാതനായത്. ഈ കുട്ടിയാണ് പില്‍ക്കാലത്ത് വിവേകാനന്ദ സ്വാമികള്‍ എന്ന പേരില്‍ പ്രസിദ്ധനായി തീര്‍ന്നത്.

ആ കുടുംബത്തില്‍ ആണ്‍കുട്ടിയില്ലായിരുന്നു. കാശിയിലെ വിശ്വേശ്വരന് ( ശിവന്‍ ) അമ്മ വഴിപാട് നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി നരേന്ദ്രന്‍ ജനിച്ചു എന്നാണ് പറയപ്പെടുന്നത് .

ഈശ്വര സാക്ഷാത്ക്കാരത്തിന് ഉത്തമ മാര്‍ഗം ധ്യാനമാണെന്ന് ഇളം പ്രായത്തില്‍ തന്നെ ആ കുട്ടി കണ്ടെത്തി. ഒരു ദിവസം കൂട്ടുകാരുമായി നരേന്ദ്രന്‍ കളിച്ചു കൊണ്ടിരുന്നു കണ്ണുകളടച്ച് ഏകാഗ്രചിന്തയില്‍ ഇരുന്ന് ഈശ്വരനെ ധ്യാനിക്കുവാന്‍ അവര്‍ തീരുമാനിച്ചു. വളരെ നേരം കഴിഞ്ഞപ്പോള്‍ ഒരു കുട്ടി കണ്ണൂകള്‍ തുറന്നു നോക്കി. ഒരു പാമ്പ് ഇഴഞ്ഞു വരുന്നതു കണ്ടു. ‘’ പാമ്പ് … പാമ്പ് ” എന്നു പറഞ്ഞു ആ കുട്ടി ഒച്ചവച്ചു. ഒച്ച കേട്ട് മറ്റു കുട്ടികള്‍ കണ്ണു തുറന്നു നോക്കി അവരും പാമ്പിനെ കണ്ടു. കുട്ടികള്‍ എല്ലാവരും ഓടി . നരേന്ദ്രന്മാത്രം അവിടെ ഇരുന്നു.

കുട്ടികള്‍ നരേന്ദ്രന്റെ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാര്‍ വന്നു നോക്കിയപ്പോള്‍‍ ചുറ്റു പാടും നടന്ന സംഭവങ്ങള്‍ അറിയാതെ നരേന്ദ്രന്‍ ഏകാഗ്രമായി ഇരുന്ന് ധ്യാനിക്കുകയായിരുന്നു.

Generated from archived content: vivekananda1.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English