ഞാന്‍ ചെയുന്നതെല്ലാം ശരി

രാധാകൃഷ്ണന്‍ പി എസ് സി ടെസ്റ്റെഴുതി വിജയിച്ചു. താലൂക്കാഫീസില്‍ ജോലി കിട്ടി. ജോലി ലഭിച്ചപ്പോള്‍ അച്ഛനും അമ്മയും മകന്‍ വിവാഹം ആലോചിച്ചു. ഒരു പുതുപ്പണക്കാരന്റെ മകളുടെ വിവാഹാലോചന വന്നു. രമണി എന്ന ആ പെണ്‍കുട്ടിയെ അച്ഛനും അമ്മയ്ക്കും ഇഷ്ട്ടപ്പെട്ടു. വിവാഹം നടത്താന്‍ പെണ്‍കുട്ടിയുടേ വീട്ടുകാര്‍ തയ്യാറായിരുന്നു.

രാധാകൃഷ്ണന്റെ അമ്മാവന്‍ മാത്രമാണ്‍ അഭിപ്രായവ്യത്യാസം പരഞ്ഞത്. അമ്മാവന്‍ പറഞ്ഞു: “ഗുരു പറഞ്ഞിരിക്കുന്നത് എഅല്ലാ കാര്യത്തിലും തുല്ല്യതയുള്ളവര്‍ തമ്മില്‍ വേണം വിവാഹിതരാവാന്‍ എന്നാണ്‍. വിദ്യാഭ്യാസത്തില്‍ തുല്യത വേണം. സാമ്പത്തികമായി തുല്യതവേണം. പാരമ്പര്യത്തില്‍ തുല്യതവേണം. സൌന്ദര്യത്തില്‍ തുല്യത വേണം. പൈതൃകത്തില്‍ തുല്യത വേണം. ഇങ്ങനെ നോക്കുമ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ സാമ്പത്തികമായി നമ്മളെക്കാള്‍ ഉയ്യര്‍ന്നവരാണ്‍. അവരുമായുള്ള ബന്ധം നമുക്ക് പറ്റിയ കാര്യമല്ല.”

“പെണ്ണിന്റെ വീട്ടുകാര്‍ക്ക് സമ്മതമാണ്‍. അവര്‍ പെണ്ണിനെ തരാന്‍ തയ്യാറാണ്‍. പണവും തരും. അവര്‍ക്ക് ആവശ്യം ഗവണ്മെന്റ് ജോലിയുള്ള ചെറുക്കനെയാണ്‍. നമുക്ക് ഈ വിവാഹം നടത്താം.” രാധാകൃഷ്ണന്റെ അച്ഛന്‍ പറഞ്ഞു.

രാധാകൃഷ്ണനും അച്ഛനും ഇഷ്ടപ്പെട്ട നിലക്ക് പിന്നെ ആരും എതിരു പറഞ്ഞില്ല വിവാഹം നടത്താന്‍ നിശ്ചയിച്ചു.

ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വിവാഹം ആര്‍ഭാടമായി നടത്തി. വിവാഹം കഴിഞ്ഞ് രാധാകൃഷ്ണനും രമണിയും സുഖമായി ജീവിച്ചു. ആദ്യനാളികള്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു.

പുതുമോടി കഴിഞ്ഞപ്പോള്‍ രമണീയുടെ സ്വഭാവത്തില്‍ മാറ്റം സംഭവിച്ചു. അവള്‍ ഭര്‍ത്താവിന്റെ വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കാനും ആദരിക്കാനും തയ്യാറായില്ല. രാധാകൃഷ്ണന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ മതാപിതാക്കളെപറ്റി എപ്പോഴും കുറ്റങ്ങള്‍ പറയാന്‍ തുടങ്ങി. രാധാകൃഷ്ണന്‍ കുറ്റങ്ങള്‍ പറച്ചില്‍ കേട്ടുകേട്ട് മടുത്തു. വൃദ്ധരായ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ടതു ചെയ്തു കൊടുത്താല്‍ അവരുടെ സ്നേഹം ലഭിക്കുമെന്നു രാധാകൃഷ്ണന്‍ പറഞ്ഞു.മാതാപിതാക്കള്‍ക്ക് സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാന്‍ രമണിക്ക് കഴിഞ്ഞില്ല. തന്മൂലം കുടുംബത്തില്‍ അപസ്വരങ്ങള്‍ തലപൊക്കി.

രമണിയുടെ സന്തോഷം നഷ്ടപ്പെട്ടു. രമണിയുടെ സംസാരരീതികള്‍ കേട്ടപ്പോള്‍ രാധാകൃഷ്ണന് സന്തോഷം നഷ്ടപ്പെട്ടു. മരുമകളുടെ പെരുമാറ്റവും സംസാരരീതികളൂം കേട്ടപ്പോള്‍ മാതാപിതാക്കളുടെ സന്തോഷം നഷ്ടപ്പെട്ടു. കുടുംബത്തില്‍ ആകെ അസംതൃപ്തിയായി. രാധാകൃഷ്ണന്റെ സുഹൃത്ത് ഈ വിവരം കേട്ടപ്പോള്‍ പറഞ്ഞു.

“ഓരോരുത്തരുടേയും മനസ്സിന്റെ പ്രതീക്ഷകളും വൈകല്യങ്ങളുമാണ് സന്തോഷവും സമാധാനവും നഷ്ടപ്പെടാന്‍ കാരണം. ആത്മീയത മനസ്സിലാക്കി ജീവിച്ചാല്‍ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ കഴിയും. ഞാന്‍ ചെയ്യുന്നതെല്ലാം ശരി എന്ന ചിന്ത മാറ്റി ഒരു സ്വയം തിരുത്തല്‍ എല്ലാവര്‍ക്കും ആവശ്യമാണ്. തിരിച്ച് ഒന്നും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതെ പരസ്പരം സ്നേഹിക്കുക. ജീവിതം സന്തോഷകരമാകും.”

ഈ രീതിയില്‍ എല്ലാവരും മാറിയപ്പോള്‍ കുടുംബത്തില്‍ സന്തോഷമായി.

Generated from archived content: alakkukarande12.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here