വലിയ പ്രതീക്ഷയോടെയാണ് ഷീബയും പ്രേംജിയും വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടത്. പരിധിയില്‍ കൂടുതല്‍ സുഖം ലഭിക്കണമെന്ന ആഗ്രഹമാണ് ഷീബക്ക്. അവള്‍ എപ്പോഴും ഓരോന്നു പറഞ്ഞ് ഭര്‍ത്താവിനെ അലട്ടിക്കൊണ്ടിരുന്നു. ആഡംബരപ്രിയയാണ്. കാണുന്ന വസ്തുക്കളെല്ലാം വാങ്ങിക്കൂട്ടും. എതിരു പറഞ്ഞാല്‍ ഭര്‍ത്താവിനോട് വഴക്കിടും. ഒന്നിലും ശുഭാപ്തി വിശ്വാസമില്ല. ഒരു ജോലിയുമില്ല. ജോലി വേണമെന്ന ആഗ്രഹവുമില്ല.
ഈ സ്വഭാവം കാരണം ഭര്‍ത്താവിന്റെ വീട്ടുകാരുമായി യോജിച്ചു പോകാന്‍ പ്രയാസമായി. അമ്മായിയമ്മക്ക് ഷീബയുടെ സ്വഭാവം ഒട്ടും ഇഷ്ടപ്പെട്ടില്ല. ഭര്‍ത്താവ് പ്രേംജിക്ക് ഷീബയോട് ഇഷ്ടക്കുറവുണ്ടായില്ല. എങ്കിലും വീട്ടില്‍ യോജിച്ചു പോകാന്‍ ബുദ്ധിമുട്ടായി.
ഷീബക്ക് മാനസിക വളര്‍ച്ചയില്ലെന്ന് പ്രേംജിയുടെ അമ്മ പറഞ്ഞു അവളെ ഒരു നല്ല മന:ശാസ്ത്രജ്ഞനെ കാണിച്ച് ചികിത്സ നല്‍കാന്‍ അമ്മ ഉപദേശിച്ചു. പ്രേംജി ഭാര്യയെ ഒരു മന:ശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടു പോയി. ഷീബയുടെ സ്വഭാവരീതികള്‍ വിവരിച്ചപ്പോള്‍ മന:ശസ്ത്രജ്ഞന്‍ ഷീബക്ക് കൗണ്‍സിലിംഗ് നടത്തി.
‘’ ഷീബേ ദാമ്പത്യ ജീവിതം സുഖപ്രദമാക്കാന്‍ പല വിട്ടു വീഴ്ചയും ചെയ്യാന്‍ തയ്യാറാകണം. കുടുംബജീവിതം ഒരു അഡ്ജസ്റ്റ്മെന്റ് ആണ്. നമ്മുടെ പല ഇഷ്ടങ്ങളും കുടുംബത്തിലെ മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി ബലി കഴിക്കേണ്ടി വരും. എന്നാല്‍ മാത്രമേ കുടുംബജീവിതം അലോഹ്യമില്ലാതെ മുമ്പോട്ട് കൊണ്ടു പോകുവാന്‍ കഴിയുകയുള്ളു. മനസിന് ബോധമനസ്സ്, ഉപബോധമനസ്സ് എന്നീ രണ്ടു തലങ്ങള്‍ ഉണ്ട്. ചിന്തയാണ് ജീവിതം രൂപപ്പെടുത്തുന്നത്. എനിക്ക് സുഖമായ ഒരു കുടുംബജീവിതം വേണം എന്റെ പെരുമാറ്റം കൊണ്ട് എന്റെ കുടുംബത്തില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാകരുത് എന്ന ചിന്ത മനസില്‍ ഉണ്ടാകണം. അപ്പോള്‍ ആ ചിന്ത പ്രവര്‍ത്തി പദത്തില്‍ വരും.
ഷീബ നല്ലൊരു കുടുംബജീവിതം വേണമെന്നാഗ്രഹിക്കുക. അതനുസരിച്ച് ചിന്തിക്കുക അതായിത്തീരും. ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തി സംഭരിക്കണം. അതിന് ആത്മബലം ഉണ്ടാകണം. ആത്മബലം ഉണ്ടായാല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയും. മനസില്‍ ഭയം വന്നാല്‍ നാമം ചൊല്ലണം. നാം തനിച്ചല്ല സഹായത്തിന് ഭഗവാനുണ്ട് എന്ന ചിന്ത അപ്പോള്‍ മനസിലുണ്ടാകും. ‘’
ഡോക്ടറുടെ ക്ലാസ്സ് ഷീബയുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുത്തി. കുടുംബജീവിതം ധന്യമാക്കി.
Generated from archived content: alakkukarande11.html Author: sathyan_thannipuzha