നന്മചെയ്യുന്നവര്‍ തിന്മകാണുന്നവര്‍

ബാലസാഹിത്യകാരനാണ് സുരേഷ്. അയാള്‍ മുപ്പത്തിയഞ്ചു ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചു. അയാള്‍ എഴുതിയ ഗുരുദേവന്‍ കഥകളിലൂടെ എന്ന കൃതിക്ക് അവാര്‍ഡ് ലഭിച്ചു. ബാലസാഹിത്യ സമിതി യോഗം വിളിച്ചു കൂട്ടി അനുമോദിച്ചു. സുഹൃത്തുക്കളും അഭ്യുദയകാംഷികളും സുരേഷിനെ മുക്തകണ്ഠം പ്രശംസിച്ചു.

മറുപടി പ്രസംഗത്തില്‍ സുരേഷ് വിനയപൂര്‍വ്വം പറഞ്ഞു ‘’ ഇത്ര അധികം പുസ്തകങ്ങള്‍ എഴുതുവാന്‍ കഴിഞ്ഞത് എന്റെ കഴിവല്ല ദൈവം എന്നെക്കൊണ്ട് ചെയ്യിച്ചതാണ്. ദൈവത്തിന് നന്ദി. പുസ്തകത്തില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു വീതം നന്നായിട്ടു പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവാക്കാന്‍ ഉദ്ദേശിക്കുന്നു. അതിനുവേണ്ടി ഫാന്‍സ് അസ്സൊസ്സിയേഷന്‍ രൂപീകരിക്കണമെന്നാഗ്രഹമുണ്ട്. അതിലേക്ക് ആര്‍ക്കുവേണമെങ്കിലും രൂപ സംഭാവന ചെയ്യാം ആ തുക വിതരണം ചെയ്യാനും അര്‍ഹതപ്പെട്ടവരെ കണ്ടെത്താനും ഒരു കമ്മറ്റി ഇവിടെ വച്ചു രൂപീകരിക്കണമെന്നാഗ്രഹിക്കുന്നു. ഇന്നു തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കണം. കമ്മറ്റിയുടെ ട്രഷററെ ഇപ്പോള്‍ തന്നെ ഇരുപതിനായിരം രൂപ ഏല്‍പ്പിക്കാം.

”അടുത്തു തന്നെ എന്റെ മകന്റെ വിവാഹം ഉണ്ടാകും. വിവാഹചടങ്ങ് ചെലവ് കുറച്ച് നടത്താനാണ് തീരുമാനം. വിവാഹത്തിന് ഗുരു പറഞ്ഞ രീതിയില്‍ ആര്‍ഭാടം ഒഴിവാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആര്‍ഭാടത്തിനു ചെലവു ചെയ്യുന്ന തുക ഫാന്‍സ് അസ്സോസ്സിയേഷനു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.’‘

സുരേഷിന്റെ അഭിപ്രായത്തെ എല്ലാവരും സ്വാഗതം ചെയ്തു. അ യോഗത്തില്‍ വച്ചു തന്നെ ‘ സുരേഷ് ഫാന്‍സ്’ രൂപീകരിച്ചു. പ്രവര്‍ത്തനം ആരംഭിച്ചു. വിവരം വാര്‍ത്തയായി പത്രങ്ങളില്‍ വന്നു പലരില്‍ നിന്നും രൂപ സംഭരിച്ച് ഫണ്ട് വര്‍ദ്ധിപ്പിച്ചു.

വിവരമറിഞ്ഞ് പലരും സഹായമാവശ്യപ്പെട്ട് അപേക്ഷ നല്‍കി.

അപേക്ഷകരില്‍ അര്‍ഹതപെട്ടവരെ കണ്ടെത്താന്‍ കമ്മറ്റി ഉണ്ടായിരുന്നു കമ്മറ്റിയുടെ തീരുമാനം അനുസരിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. പലര്‍ക്കും സാമ്പത്തിക സഹായം കൊടുത്തു ചില അപേക്ഷകര്‍ അര്‍ഹരല്ലെന്ന് കമ്മറ്റി കണ്ടെത്തി. അവര്‍ക്ക് സാമ്പത്തിക സഹായം കൊടുത്തില്ല. അവരും അവരുടെ സ്വന്തക്കാരും പരാതികളുമായി വന്നു ‘’ ഞങ്ങള്‍ക്കു തന്നില്ല. കമ്മറ്റിക്കാരുടെ ശിങ്കടികള്‍ക്കാണ് കൊടുത്തത് . സുരേഷ് ചീപ്പ് പോപ്പുലാരിറ്റിക്കു വേണ്ടി നടത്തുന്ന പ്രസ്ഥാനമാണ് അല്ലാതെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല’‘ എന്നു പറഞ്ഞു കുറ്റപ്പെടുത്തി.

നൂറു ശതമാനം സത്യസന്ധമായാണ് അര്‍ഹതപ്പെട്ടവരെ അകണ്ടെത്തി തുക വിതരണം ചെയ്തത്. എന്നിട്ടും ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ സുരേഷിനു മാനസികമയി പ്രയാസമുണ്ടായി അയാള്‍ ദു:ഖിതനായി. സുരേഷിന്റെ പ്രയാസം കണ്ടപ്പോള്‍ മകന്‍ പറഞ്ഞു.

‘’ കൈലിരിക്കുന്ന രൂപ കളഞ്ഞ് ആളുകളുടെ പരാതി കേള്‍ക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ? ഇനി എങ്കിലും ഈ പരിപാടി നിറുത്തുകയാണ് നല്ലത്’‘.

മകന്റെ കുറ്റപ്പെടുത്തല്‍ കേട്ടപ്പോള്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു:

‘’ ക്ഷീരമുള്ള പശുവിന്നകിട്ടിലും ചോര തന്നെ കൊതുകിനു കൗതുകം’‘ എന്നല്ലേ പഴമൊഴി. അവരുടെ സ്വഭാവം അവര്‍ കാണിച്ചു. നമ്മള്‍ നിരാശപ്പെട്ടിട്ടു കാര്യമില്ല നമ്മള്‍ സമൂഹനന്മക്കു വേണ്ടി നമ്മാളാള്‍ കഴിയുന്ന നല്ല പ്രവൃത്തികള്‍ ചെയ്യണം എങ്കില്‍ മാത്രമേ ദൈവത്തിന്റെ മുമ്പില്‍ ഐഡന്റിറ്റി കിട്ടുകയുള്ളു.’‘

Generated from archived content: alakkukarande1.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here