അമ്പിളിമാമന്‍

അന്തിവരുമ്പോള്‍ അമ്പിളിമാമനും
കൂടെ വരുന്നുണ്ടേ
അമ്മിണിക്കുട്ടിയെ കണ്ണുമ്മിഴിച്ച്
നോക്കിയിരിപ്പുണ്ടേ
അമ്മച്ചിതുന്നിയ പഞ്ഞി-
ക്കുപ്പായത്തില്‍
മാമനൊളിക്കുമ്പം
മാമനെകാണാതെ അമ്മിണി-
കുഞ്ഞിന്റെ
കണ്ണ് നിറയുമ്പം
കുപ്പായം നീക്കി്പുഞ്ചിരിതൂകും
മാനത്തെ,യമ്മാവന്‍

Generated from archived content: nurse1_oct29_11.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here