രക്തസാക്ഷിദിനം

ലോകം നമിക്കുവാൻ

ലോകത്തെ നയിക്കുവാൻ

വേണ്ടപാപ്പാസും, കളസവും

അർദ്ധനഗ്നനാം ഫക്കീറിന്‌

അഹിംസതൻ ഊന്നുവടി

യതന്നേ വേണ്ടു,

അഹിംസയെ ഹിംസിക്കും

ക്രൂരതേ

അറിയില്ല നിനക്കതിൽ പൊരുൾ

ഗാന്ധി, ഗീതയിലും, നവഖാലിയിലും

അന്വേഷിപ്പൂ സത്യത്തെ

നീളുന്നുവതിൻ വീഥി

ഇന്ന്‌ വിസ്‌ത്രിതമാകുന്നു

ഉരുളുന്നു രഥചക്രം

ഹിംസതൻ കാഹളം മുഴക്കുന്നു

ഇന്ന്‌ രക്തസാക്ഷിദിനം

ഗാന്ധിമാർഗ്ഗംവെടിഞ്ഞ്‌

കൈത്തോക്കെടുക്കുവോരുടെ ദിനം

അറിയില്ല ക്രൂരതേനിനക്ക്‌

മഹാത്‌മാവിൽ മഹാത്‌മ്യം

നിണം തൂവുമാ ഇടനെഞ്ചിൽ

കൈചേർത്ത്‌ മന്ദമുരുവിട്ടിരിക്കാം

“ഒരേയൊരിന്ത്യ, ഒരൊറ്റ ജനത”.

ആ ചരണധൂളിയെൻ

ശിരസ്സിലണിയാൻ കഴിഞ്ഞിരുന്നെങ്കിൽ.

Generated from archived content: poem1_feb15_10.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here