ഒരിക്കൽ പച്ചവിരിഞ്ഞീടാൻ
തെളിനീരുറവയുണർന്നീടാൻ
മണ്ണിനെ പരിപാലിക്കേണം
മരങ്ങൾ നട്ടുവളർത്തീടുകിലൊരു
മധുവനമാകും ജീവിതവും
ഉരുകും വേനൽ താപം മാറ്റി
കുളിരേകിടും ജീവനവും
പ്രകൃതികനിഞ്ഞൊരു-
വരമാം ഭൂവിന്
കുന്നും, മലയും, പാറക്കെട്ടുകൾ
തോടുകൾ, കാടുകൾ, താഴ്‌വാരങ്ങളും
എല്ലാമെല്ലാമറിയുക നമ്മൾ
പാരിതിലെങ്ങും പ്രാണൻ-
നൽകാൻ
മണ്ണും, വിണ്ണും ഒന്നായ് മാറും
ജലപീയൂഷം പെയ്‌തീടാനും
മരമതു നമ്മൾ വളർത്തേണം
കുഞ്ഞിനെ,യമ്മവളർത്തുംപോലെ
എല്ലാം പരിപാലിക്കുക നമ്മൾ
Generated from archived content: nurse2_jun22_09.html Author: raju.kanjirangad