പണ്ടൊരിക്കലൊര് ആമച്ചാരും
അഹങ്കാരിയായ മുയലും ചേർന്ന്
ഓടിജയിക്കുവാൻ വാതുവെച്ചു
അടിമാലിക്കാട് സമ്മാനം വെച്ചു
കാടാകെ ചെണ്ടകൊട്ടിപ്പറഞ്ഞു
കാട്ടാറും കളകളംനീട്ടിപ്പാടി
കാണികളെല്ലാരുമൊത്തുകൂടി
കാട്ടിലെ മത്സരം കേമമായി
പാതിവഴയിൽ തളർന്നമുയൽ
ക്ഷീണമകറ്റുവാൻ വിശ്രമിച്ചു.
പച്ചപ്പുൽതട്ടിൽ, മരത്തണലിൽ
കിടന്ന മുയൽ ഗാഢനിദ്രയായി
ആമപതുങ്ങിയിഴഞ്ഞു നീങ്ങി
ഒന്നാമതെത്തി, യുയർന്നുനിന്നു
ഓടിക്കിതച്ചുവന്നെത്തും മുയൽ
ലജ്ജയിൽ തലതാഴ്‌ത്തിനിന്നുപോയി
അഹങ്കാരം ആപത്ത്‌യെന്നോർക്ക
എളിമമനസ്സിലെന്നും സൂക്ഷിക്ക.
Generated from archived content: nurse2_dec3_10.html Author: raju.kanjirangad