നാളത്തെ നായകർ

കുട്ടികളീപാരിടത്തിൻ

പാവനമാം പൂക്കൾ

ചന്തമേഴും ചിന്നിടുന്ന

ചെന്തളിരാം പൂക്കൾ

ലോകമാകും അമ്പലത്തിൽ

പൊൻതിരികളാണ്‌

നാളെ ലോകം വാണിടുന്ന

നായകരുമാണ്‌

നന്മയാണ്‌, വെൺമയാണ്‌

വർണ്ണപുഷ്‌പമാണ്‌

സ്‌നേഹപ്രദീപമാകും

വെൺപിറക്കളാണ്‌

നാളെയുടെ നെയ്‌ത്തിരികൾ

ഏന്തിടുവോരാണ്‌

ഭാസുരമാം ഭാവികാലം

കാത്തുവെക്കേണ്ടോര്‌

നാളെ നാടിൻ സാരഥികൾ

ഈ കുരുന്നു പൂക്കൾ

നാളെ നാട്‌ വാണിടുന്ന-

നായകരുമാണ്‌.

Generated from archived content: nurse1_sep11_09.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English