ഗാന്ധിയപ്പൂപ്പൻ

അത്‌ഭുതമാണപ്പൂപ്പൻ

കാഞ്ചനത്തേക്കാൾ

കാന്തിയേറീടിന

ഗാന്ധിയപ്പൂപ്പൻ

പല്ലില്ലാമോണകാട്ടി

ചമ്പ്രംപടിഞ്ഞിരുന്ന്‌

കുഞ്ഞുങ്ങളോടൊത്ത്‌

കളിക്കുമപ്പൂപ്പൻ

പല്ല്‌ ചവിട്ടികൊഴിച്ചവന്റെ

നൊന്തുവോ, യെന്നോതി

കാൽതടവീടും

കരുത്തനപ്പൂപ്പൻ

തോക്കേന്തിവരുന്നോരെ

തോൽപ്പിച്ചീടുവാനായി

തോളോട്‌ തോൾ ചേർന്ന്‌

നിൽക്കാൻ പഠിപ്പിച്ച

ഗാന്ധിയപ്പൂപ്പൻ

വെള്ളംകുടിച്ചൽപ്പ-

വസ്‌ത്രം ധരിച്ച്‌

വെറും കൈയ്യാലെ

വെള്ളക്കാരെതുരത്തിയ

മഹാത്‌മാഗാന്ധിയപ്പൂപ്പൻ.

ഗാന്ധിയെ കശാപ്പ്‌ ചെയ്യുന്നവർ

വേദിയിൽ വേദാന്ത-

മെന്നതുപോലവേ

ആത്‌മവഞ്ചനയേ-

അപഹസിച്ചീടുന്നു

പിന്നെ, യതോർത്തോർത്ത്‌

സ്വയമാസ്വദിക്കുന്നു.

ഗാന്ധിയെൻ, യെന്നുള്ള

ഗമകാട്ടുവാനായി

മൂലയിലായൊരു-

ചർക്കവെച്ചീടുന്നു

നാലു ചക്രത്തിനായ്‌

ചിത്രവധം ചെയ്യാൻ

ഒട്ടും മടിയാത്ത കൂട്ടരാണീവക

കണ്ണിൽ കാതിരൊളിചിന്നും

കിഞ്ചനവാക്കുകൾ ചൊല്ലും

ഉള്ളിൽ കനലൊളിചിന്നും

വഞ്ചന തഞ്ചത്തിൽ ചെയ്യും

ഖദറിന്നകത്തായി

ഗർവ്വൊളിപ്പിക്കുന്ന

കള്ളക്കറുപ്പനാം

നാണയം, യീവക.

Generated from archived content: nurse1_oct12_10.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here