ഒന്നേ ഒന്നൊരു എള്ളിൻപൂ
പാടാം നിറയേ എള്ളിൻപൂ
രണ്ടേ രണ്ടൊരു തണ്ട്
വലിയൊരു ചേന തണ്ട്
മുന്നേമൂന്നൊരു മുക്കുറ്റി
നൃത്തം ചെയ്യും മുക്കുറ്റി
നാലേ നാലൊരു നാലുമണിപൂ
എന്തേ നാണിച്ചിരിപ്പു
അഞ്ചേ അഞ്ചൊരു പഞ്ചവർണ്ണക്കിളി
തഞ്ചിൽ നോക്കുവതെന്തെ
ആറേ ആറൊരു ആമ്പൻപ്പൂ
ആറു നിറയേ ആമ്പൻപ്പൂ
ഏഴേ ഏഴൊരു വേഴാമ്പൽ
മഴയും കാത്തിരിപ്പാണ്
എട്ടേ എട്ടൊരുകൊട്ടാരം
നീലാകാശകൊട്ടാരം
ഒൻമ്പതേ ഒൻമ്പതൊരോണപ്പൂ
തുമ്പികൾ തുള്ളും ഓണപ്പൂ
പത്തേപത്തൊരു പത്തായം
പത്തായത്തിൽ മത്തങ്ങ.
Generated from archived content: nurse1_mar19_09.html Author: raju.kanjirangad