വസന്തം

വാസന്തലക്ഷ്‌മിവരികയായി

ചേലെഴും ചേമന്തി പൂക്കൾ ചൂടി

ചന്തം നിറഞ്ഞൊരാ ചൈത്രമാസം

ചിത്തത്തിൽ ചന്ദനചാർത്തണീക്കും

ചൈത്രനിലാവിൻ പൊൻവീണമീട്ടി

മൂകാനുരാഗം വിതുമ്പിനിൽക്കും

പ്രണയപ്രവാഹമായ്‌ പതംഗം

പുത്തനാം പുള്ളിയുടുപ്പണിയും

പ്രേമസല്ലാപത്തി,ന്നിച്‌ഛയാലെ

താരു, തൻ ചെഞ്ചൊടി നീർത്തിടുന്നു

ഹർഷത്താൽ താരിളം വല്ലികളും

പാണികൾ നീട്ടി തലോടിടുന്നു

മദതരളമാം, മാമരക്കൂട്ടങ്ങൾ

മാലോയഗാനങ്ങൾ പാടിടുന്നു

ആരോമദമേകുമീ വാസന്ത രാത്രിയിൽ

പാതിരാപുള്ളുകൾ പാടിടുന്നു.

Generated from archived content: nurse1_jun22_09.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here