വീട്‌വെടിഞ്ഞമ്മ പോയത്
ഞാനറിഞ്ഞിരുന്നില്ല
സമാധാനത്തിന്റെ
കൊടിക്കൂറപുതച്ചങ്ങനെ
വേദനയുടെ മുരിക്ക് മരത്തിൽ-
നിന്ന് ഒരുകാക്ക
ഒളികണ്ണിട്ട് നോക്കുന്നു.
ചിതയ്‌ക്കരികിൽ
ശ്രാദ്ധക്കിണ്ടിയായ് ഞാൻ
മനസ്സിലെങ്ങും
അമ്മയുടെ മണം
ഓർമ്മകൾക്ക് ഗർഭപാത്രം
ചുരണ്ടേണ്ടതില്ല
ഉൺമയുടെ ഒരുതുള്ളി
അമ്മിഞ്ഞപാലാണമ്മ
അമ്മയാണാദ്യമായ്
സ്‌നേഹത്തിന്റെ സേതു-
പണിഞ്ഞത്
അമ്മവീട്‌വിട്ട് പോയിട്ടില്ല
എന്റെ ഹൃദയത്തിന്റെ-
മണ്ണിൽനിന്നും
കൈയ്‌ക്ക് പിടിച്ച്
നടത്തിക്കുന്നു.
Generated from archived content: nurse1_jan4_10.html Author: raju.kanjirangad