അണിചേരുക നാം

സമത്വസുന്ദരലോകം പണിയാം

കൂട്ടുകാരെ ചേരുകനാം

ഒത്തു ചേരുകനാം

ജാതികൾ വേണ്ട, വേണ്ട

മതങ്ങൾ വേണ്ട, വേണ്ട

വേണ്ടത്‌ സൗഹാർദ്ദം

സൗഹാർദ്ദം, സൗഹാർദ്ദം,

സൗഹാർദ്ദം

വേണ്ടത്‌ സൗഹാർദ്ദം

ഒന്നേ ലക്ഷ്യം ഞങ്ങൾക്ക്‌

സമത്വസുന്ദരലോകം

ഒന്നേ മന്ത്രം ഞങ്ങൾക്ക്‌

സാഹോദര്യം

ഭാവനപോലെ ലോകം

പുലരാൻ

ബാലകരെനാം അണി-

ചേരു

അണിചേരു, അണിചേരു-

അണമുറിയാതെ,യണിചേരു

ഇന്നിൻ വാടികൾ ഞങ്ങൾ

വാടാമലരുകൾ ഞങ്ങൾ

നാളെ പുത്തൻ പൂവിരിക്കും

പുളകക്കുരുന്നുകൾ ഞങ്ങൾ

പാവനമാമൊരു

പതാകയേന്തും

പുതുപുലരൊളി ഞങ്ങൾ.

Generated from archived content: nurse1_feb4_10.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here