ഉണരുക നാം

കൂട്ടുകാരെയുണരുക നാം

പിഞ്ചോമനകൾ നാം

പുതുലോകത്തിൽ

പതാക യേന്തും

പൂമ്പാറ്റകളാം നാം

പവിഴമുന്തിരി മലരുകൾ പോലെ

പുഞ്ചിരി തൂകും നാം

പിച്ചവെയ്‌ക്കും

പിച്ചകവല്ലി പോൽ

പാദമൂന്നും നാം

പഞ്ചവർണ്ണ-

പൈങ്കിളിപോലെ

പാറിപ്പറക്കും നാം

ഇല്ലാജാതിമതങ്ങൾ ഞങ്ങളിൽ

വേലിക്കെട്ടുകളില്ല

ഞങ്ങടെ സിരകളിലൊഴുകും രക്തം

മാനവസ്‌നേഹരക്തം

ലക്ഷ്യമതൊന്നേഞ്ഞങ്ങൾക്ക്‌

സമത്വസുന്ദരനവലോകം

Generated from archived content: nurs1_mar24_09.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here