പൊന്നിന് ചിങ്ങം വരവായി
പൊന്കതിര് വിളയും നാളായി
പൊന്നോണത്തിന് പൂവിളികള്‍
നാട്ടില്‍ മുഴങ്ങും നാളായി.
മുക്കുറ്റിപ്പൂ, തുമ്പപ്പൂ, ചെറുമണി,
അരിമണി, തുളസിപ്പൂ,
ദശപുഷ്പങ്ങള്‍ മുറ്റത്തങ്ങനെ
നിരനിരയായി ചേരുന്നു..
പുത്തനുടുപ്പുകളിട്ടിട്ട്
അണിഞ്ഞൊരുങ്ങും നാളായി
കുട്ടീം കോലും പുലികളിയും
എല്ലാം ചേരും ദിനമായി.
നീലവാനില്‍ കലപില കൂട്ടി
കുയിലും തത്തേം മയിലമ്മേം
ഭൂമിക്കാകെ ശോഭയേകാന്‍
മാമല പൂമല പൂത്തല്ലോ.
എല്ലാവര്ക്കും അനുഗ്രഹമേകാന്‍
മാവേലിമന്നന് വരവായി…
Generated from archived content: poem1_sep8_13.html Author: rajmohan_k.