മാവ്

പൂത്തു നില്‍ക്കും മാവിന്‍ മൂത്ത കൊമ്പില്‍
പാട്ടൊന്നുപാടി കിളി ചിലച്ചു
പൂവാലനണ്ണാനും വാല്‍ക്കുരങ്ങും
മാമ്പഴം തിന്നു രസിച്ചീടുന്നു
കിളിയുടെ പാട്ടിന്റെ താളംപോലെ
ആ മരച്ചില്ലയില്‍ കാറ്റു തട്ടി
മധുരിക്കും മാമ്പഴം കൊമ്പില്‍ തൂങ്ങി
കീഴോട്ടു നോക്കി കിടപ്പാണേ
കൊക്കര കൊക്കര കോഴി പാടി
പാടത്തുനിന്നാറ്റ കിളിയും പാടി
ആഴ്ചകള്‍ പലതും കടന്നുപോയി
മാമ്പഴമൊട്ടാകെ തീര്‍ന്നു പോയി
അണ്ണാനുമില്ല കുരുവിയുമില്ല
മാവിനു കൂട്ടുകാരാരുമില്ല.

Generated from archived content: nursaey1_oct28_13.html Author: rajmohan_k.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇനിയെന്തു പീഡനം
Next articleപട്ടാളം കുട്ടപ്പന്‍
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ 6-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. “കാറ്റും കിളിയും ഞാവൽപ്പഴങ്ങളും” എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിലാസം രാജ്‌മോഹൻ.കെ. കൂവപ്പറമ്പിൽ വീട്‌ ചെറായി പി.ഒ. എറണാകുളം. ഫോൺ ഃ 481239.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here