വാനിൽ പാറി നടക്കും തുമ്പീ
വർണ്ണപ്പട്ടു ധരിച്ചൊരു തുമ്പി
വാലിലുമുണ്ടേ വർണ്ണങ്ങൾ
തോലിലുമുണ്ടേ വർണ്ണങ്ങൾ
കാലുകളുണ്ടേ ആറെണ്ണം
കൊമ്പുകളയ്യോ രണ്ടെണ്ണം
തുമ്പപ്പൂവിൻ മണമുണ്ടേ
ചെത്തിപ്പൂവിൻ നിറമുണ്ടേ
കുട്ടികൾ നിന്നെ കണ്ടെന്നാൽ
ചരടിൽ കെട്ടി വലിച്ചീടും
കല്ലുകൾ പലതു ചുമപ്പിക്കും
അയ്യോ കഷ്‌ടം തോന്നുന്നു
പാവം തുമ്പീ പൂത്തുമ്പി.
Generated from archived content: poem2_nov30_06.html Author: rajmohan