വർഷക്കാലം വന്നല്ലോ
മാനമിരുണ്ട് കറുത്തല്ലോ
ഇടവപ്പാതിയിലിടി വെട്ടി
പൂമഴ പെരുമഴ പെയ്‌തല്ലോ.
പെയ്‌തു തിമിർക്കും പെരുമഴയിൽ
മാനുഷരാനന്ദ നൃത്തമാടി
മാമരം പച്ചക്കുട നിവർത്തി
മാനുഷർക്കെല്ലാം തണലു നൽകി.
വെളളരിപ്രാവുകൾ പാറിയെങ്ങും
മയിലുകൾ പീലി വിടർത്തിയാടി
മാമലക്കാവിലിരുന്നു കുയിൽ
ചിറകിട്ടടിച്ചൊരു പാട്ടു പാടി.
വർഷക്കാലം വന്നല്ലോ…
മാനമിരുണ്ടു കറുത്തല്ലോ
ഇടവപ്പാതിയിലിടിവെട്ടി
പൂമഴ പെരുമഴ പെയ്‌തല്ലോ.
Generated from archived content: kuttinadan_mar19.html Author: rajmohan