വസന്തകാലം ആഗതമായ്
തൊടിയിൽ നിറയെ പൂവുകളായ്
പൂവിനുചുറ്റും തുമ്പികളായ്
പൂന്തേൻ നുകരാൻ വണ്ടുകളായ്
പാടത്തെല്ലാം പൊൻകതിരായ്
പൊൻകതിർ തിന്നാൻ കിളികളുമായ്
മാമരം പൂക്കൾ വിതറുകയായ്
വെയിലും മഴയും പോവുകയായ്
വസന്തകാലം ആഗതമായ്
പൂക്കളടിക്കടി വായ്‌ക്കുകയായ്
പൂക്കൾ തൻ നറുമണം വീശുകയായ്.
Generated from archived content: kuttinadan_july24.html Author: rajmohan