ജന്തുക്കൾ തൻ ലോകം കാണാൻ
പോരുന്നോ നീ ചങ്ങാതീ.
തുമ്പിക്കൈയ്യൻ കൊമ്പനുമുണ്ടേ
പാട്ടിൻ ടീച്ചർ കുയിലുണ്ടേ
ഡാൻസിൻ ടീച്ചർ മയിലുണ്ടേ
വില്ലൻ കരടിച്ചാരുണ്ടേ
പല്ലൻ സിംഹത്താനുണ്ടേ.
ജന്തുക്കൾ തൻ ലോകത്തിൽ
മണ്ണിലിഴഞ്ഞുകളിക്കും പുഴുവും
പുഴുവിൻ കാലൻ തവളച്ചാരും
മരങ്ങൾ തോറും ചാടി നടക്കും
കുരങ്ങനുമുണ്ടേ ആ ഭൂവിൽ.
ചാടി നടക്കും മാനുകളും
നീന്തി നടക്കും മുതലകളും.
എല്ലാമുളെളാരു ലോകം കാണാൻ
പോരുന്നോ നീ ചങ്ങാതീ.
Generated from archived content: kuttinadan_feb19.html Author: rajmohan