ആരോ അഴിച്ചിട്ട കച്ച കെട്ടിആട്ട വിളക്കിന്‍ തിരി കണക്കെആടാന് വിധിച്ച മരപ്പാവയാം ഞാന്ജീവിതത്തിന് കളിയരങ്ങില്കഥയറിയാതെ പകച്ചു നില്പൂമാപ്പുനല്കൂ സഖീ നിന്നെ തനിച്ചാക്കിനീളുമീപാതയിലേകനായിന്നു ഞാന്‍ യാത്രയാകുംകൂടെനിന് കൈത്തലം ചേര്‍ത്തുപിടിക്കുവാ-നാകില്ല നീറുമെന്‍ പ്രാണനെ,നിന്നെ പിരിഞ്ഞിന്നു യാത്രയാകുന്നു ഞാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി)നാളെയീ ആല്‍മരച്ചോട്ടില്‍ നിന്‍ നെറ്റിയില്ചന്ദനത്താല് പ്രണയം വരയ്ക്കുവാന്ഞാനില്ല ഞാന്‍ വരികില്ല നാലമ്പലകല്പ്പടവില് നിന്നെ കാത്തിരിക്കാന്‍( നീ എന്നെ മറന്നേക്കു കൂട്ടുകാരി)വെണ്‍ശംഖു കാതോരം ചേര്‍ത്തുപിടിച്ചിതില്‍-കടലുണ്ട് പൂഴിമണല്ത്തിട്ടയുംവെയില് ചായുമ്പോള്‍ പൂക്കുന്ന മാനമു-ണ്ടെന്നോരോ നുണക്കഥയോതുവാന്ഞാനില്ല ഞാന്‍ വരികില്ലിനിനിന്‍ ചാരെചപലമാം നിന്‍ ചിരി കേട്ടിരിക്കാന്തെക്കേ പറമ്പിലെരിഞ്ഞുതീര്ന്നതറവാടിന് നെടുംതൂണിന്‍ വെണ്ണീറുമായ്ബാക്കിയാം കര്‍മ്മങ്ങള്‍ പൂര്ത്തിയാക്കാന്പടര്ന്നാളും വിശപ്പിണ്റ്റെ തീയണയ്ക്കാന്സ്വപ്നങ്ങള് പാത്രത്തില്‍ പങ്കുവച്ച്എന്റെ ദു:ഖങ്ങള്‍ തിന്നു വിശപ്പൊടുക്കാന്യാത്രയാകുന്നു ഞാന്‍ ഇല്ലിനിയീവഴിനീയെന്നെ മറന്നേക്കു കൂട്ടുകാരി…പോയകാലത്തെപ്പഴിച്ചും,നിന്നെയെന്ആത്മാവില് നിന്നും പിഴുതെടുത്തുംഓര്മകള് കീറി കളംവരച്ചതിലുറഞ്ഞ-രുതാത്തതൊക്കെ പുലമ്പിയുംപിന്നെയിരുട്ടിലീ തെക്കിനിക്കോലായില്ഒറ്റയ്ക്കിരുന്നു സ്വയംശപിച്ചുംസ്വപ്നങ്ങളൊക്കെയും പാറ്റിക്കൊഴുക്കി-യതിലൊരു കൈപ്പതിരാലെഈ ആത്മബന്ധത്തിനാദ്യ ബലിയിട്ടു യാത്രയാകുന്നു ഞാന്‍,പ്രേയസീ മിഴിനീരിനാലെന്റെ വഴിമുടക്കാതെ,ഒരുശാപവാക്കിനാലെന്നെ നീ യാത്രയാക്കൂ.പെറ്റവയറിനും ഉറ്റവര്‍ക്കും,പള്ളയൊട്ടിയകഞ്ഞിക്കലത്തിനും കാലിക്കുംവറ്റുപകുക്കേണ്ട കാലമായ് മല്‍ സഖിനിന്നെക്കുറിച്ചോര്ക്കാന് നേരമില്ലതോരാതെ കണ്ണീരുപെയ്യുമീ കര്‍ക്കിടസന്ധ്യയില്‍ ഞാന്‍ വിടചൊല്ലിയകലൂമ്പോള്ജാലകച്ചില്ലില് വഴിക്കണ്ണുമായെന്നെകാത്തുനില്ക്കാതെ തിരിച്ചു പോകൂ..(സ്നേഹിതേ മറക്കാന്‍ പഠിക്കട്ടെ ഞാനും… )
Generated from archived content: poem3_sep30_13.html Author: rajesh_kallada